മിനി ജോബ് ഫെസ്റ്റ്: നിയമനം നേടിയത് 153 പേർ

JOB

തിരുവനന്തപുരം :നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച മിനി ജോബ് ഫെസ്റ്റിൽ 153 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. യോഗ്യരായ 680 ഉദ്യോഗാർത്ഥികളെ വിവിധ സ്ഥാപനങ്ങളിൽ ഷോർട്ട് ലിസ്റ്റ് ചെയ്തു. തിരുവല്ലം എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന ജോബ് ഫെയർ എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ മോഹനദാസ് ഉദ്ഘാടനം ചെയ്തു.

വിവിധ വിഭാഗങ്ങളിൽ നിന്നും 50 തൊഴിൽ ദാതാക്കളാണ് ഫെസ്റ്റിൽ പങ്കാളികളായത്. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ള 1500 ഓളം ഉദ്യോഗാർത്ഥികൾ ജോബ് ഫെസ്റ്റിൽ പങ്കെടുത്തു. എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അശ്വതി ജി.ഡി അധ്യക്ഷയായ പരിപാടിയിൽ തിരുവനന്തപുരം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ജയശങ്കർ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!