വെള്ളനാട്: ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ച സ്ത്രീയെ നടുറോഡിൽ വച്ചു ചവിട്ടി വീഴ്ത്തിയ ചെറിയകൊണ്ണി കിഴക്കേക്കര വടക്കോണത്ത് വി.സുനിൽ (52) പൊലീസ് കസ്റ്റഡിയിൽ. ചവിട്ടേറ്റ ഉറിയാക്കോട് സ്വദേശിനി ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വെള്ളനാട് ജംക്ഷനിൽ നാട്ടുകാർ നോക്കി നിൽക്കെയാണു സംഭവം.പിന്നിൽ കെഎസ്ആർടിസി ബസ് വരുന്നതിനാൽ വീട്ടിലേക്ക് പോകാനായി ശ്രീകുമാരി കയറുന്നതിനിടെ ഓട്ടോ മുന്നോട്ട് എടുത്തു. ഇൗ സമയം ശ്രീകുമാരി ബസിന്റെ ബോർഡ് നോക്കിയ ശേഷം ഓട്ടോയ്ക്ക് സമീപത്ത് കൂടെ എത്തിയ സുനിലിന്റെ ദേഹത്ത് ഇടിച്ചു. ശ്രീകുമാരിയും നിലത്ത് വീഴുന്നതിനിടെ സുനിലും സമീപത്ത് ഇരുന്ന ബൈക്കിൽ തട്ടി.ഈ വാഹനം വീഴുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മറ്റ് ബൈക്കുകളിലും സൈക്കിളുകളിലും തട്ടി അതും മറിഞ്ഞു വീണു. അപ്രതീക്ഷിതമായി നിലത്ത് വീണ സുനിൽ പെട്ടെന്ന് പ്രകോപിതനായി എണീറ്റ് ഓട്ടോയിൽ കയറാൻ നിന്ന ശ്രീകുമാരിയുടെ പിൻവശത്ത് ചവിട്ടുകയായിരുന്നു. കൈയ്ക്കും ചവിട്ടേറ്റ ഭാഗത്തും പരുക്കേറ്റ ശ്രീകുമാരി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
സ്ത്രീയെ നടുറോഡിൽ വച്ചു ചവിട്ടി വീഴ്ത്തിയ ആൾ കസ്റ്റഡിയിൽ
- Asiavision
- Updated : 01/01/2023
- 10:33 PM
- Categories : Crime News, Latest News
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്
26/04/2024
4:12 PM
ലോക്സഭ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ
26/04/2024
1:39 PM
സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍
26/04/2024
11:58 AM
തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം
26/04/2024
10:05 AM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
25/04/2024
6:56 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM