കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

IMG_20230214_085207_(1200_x_628_pixel)

നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു .കരമന-കളിയിക്കാവിള ദേശീയ പാതയിൽ മൂന്നുകല്ലിൻമൂട് പെട്രോൾ പമ്പിനു മുന്നിലാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

സുഹൃത്തുക്കളായ പുന്നയ്ക്കാട്, വടകോട്, മഠത്തുവിളമേലെ പുത്തൻവീട്ടിൽ ശിവകുമാറിന്റെയും വിജിതയുടെയും മകൻ ഗോകുൽകൃഷ്ണ(23), ആറാലുംമൂട് വിവേകാനന്ദ പബ്ളിക് സ്കൂൾ റോഡിൽ ചെറിയകോണം വിഷ്ണുഭവനിൽ പരേതനായ സുരേന്ദ്രന്റെയും സുധയുടെയും മകൻ വിഷ്ണു(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നേകാലിനായിരുന്നു അപകടം.

അപകടസ്ഥലത്തുവെച്ച് വിഷ്ണുവും ആശുപത്രിയിൽ കൊണ്ടുപോകുന്നവഴി ഗോകുലും മരിച്ചു. കാറിലുണ്ടായിരുന്ന ഇലിപ്പോട്ടുകോണം സ്വദേശി സജീവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular