പാലോട്: പാലോട് മേളയ്ക്ക് ഇന്ന് കൊടിയിറക്കം. ഇടനിലക്കാരെ ഒഴിവാക്കിയുള്ള കച്ചവടമെന്ന പ്രത്യേകത ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചാണ് മേള അവസാനിക്കുന്നത്. ഏഴിന് ആരംഭിച്ച കാളച്ചന്തയുടെയും സാംസ്കാരിക മേളയുടെയും സമാപനം ഇന്ന് വൈകിട്ട് 6ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.