തിരുവനന്തപുരം:എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് ചാക്ക, കരിക്കകം ഭാഗങ്ങളിൽ രാത്രി നടത്തിയ പരിശോധനയിൽ രണ്ടംഗ ലഹരി വിൽപന സംഘത്തെ പിടികൂടി.ഇവരിൽ നിന്നായി 1.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കരിക്കകം ദേവി ക്ഷേത്രത്തിന് സമീപം വിവേകാനന്ദനഗറിലെ ഹോമിയോ ആശുപത്രിക്ക് സമീപത്താണ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുമല സ്വദേശികളായ വിഷ്ണു (22), അനന്തു (24) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എൻഡിപിഎസ് കേസെടുത്തു.പോക്സോ കേസ്, പൊലീസിനെ ബോംബെറിഞ്ഞ ആക്രമിച്ച കേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.