പൂവച്ചൽ: പൂവച്ചലില്‍ കടയ്ക്ക് തീപിടിച്ചു. പൂവച്ചല്‍ ഉറിയാകൊട് കടുക്കാമൂട് ജംഗ്ഷനില്‍ ഫര്‍ണിച്ചര്‍ കടക്കാണ് തീപിടിച്ചത്. കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷ സേന എത്തി തീ അണച്ചു.
കടയ്ക്കു സമീപമുള്ള വീട്ടില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ലക്ഷങ്ങളുടെ ഫര്‍ണിച്ചര്‍ കത്തി നശിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.