തിരുവനന്തപുരം : റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഫ്ലാറ്റ്ഫോമുകളിലും ട്രെയിൻ ബോഗികളിലുമാണ് പരിശോധന നടത്തിയത്. പായ്ക്കറ്റാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കുർളാ എക്സ്പ്രസിന്റെ എ.സി. കോച്ചിലാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു. വരുംദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനകൾ നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു