റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് യുവാവ് മരിച്ചു

IMG_20230213_221249

പൂന്തുറ :   റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് യുവാവ് മരിച്ചു. മുട്ടത്തറ വടുവത്ത് ആൽത്തറ മുടുക്കിനു സമീപം ടി.സി. 61/116-ൽ പരേതനായ രവിയുടെയും വിജയകുമാരിയുടെയും മകൻ ആർ.മനോജാ(37)ണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലേകാലോടെ കല്ലുമ്മൂട്-പരുത്തിക്കുഴി ബൈപ്പാസിൽ മുട്ടത്തറയിലെ ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നിലുള്ള റോഡിലായിരുന്നു അപകടം. എതിർവശത്തുള്ള റോഡിൽനിന്ന് ബൈപ്പാസിന്റെ രണ്ടാമത്തെ റോഡിലേക്കു നടന്നുകയറുന്ന സമയത്ത് കല്ലുമ്മൂട് ഭാഗത്തുനിന്ന് കോവളം റൂട്ടിലേക്കു പോകുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

നെയ്യാറ്റിൻകര പൂവത്തൂർ സ്വദേശി നിഥിന്റെ കാറാണ് ഇടിച്ചത്. റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴോടെ മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular