ശാർക്കര മീനഭരണിക്ക്‌ ഇന്ന് സമാപനം; ഗതാഗതക്രമീകരണം ഏർപ്പെടുത്തി

IMG_20230325_100400_(1200_x_628_pixel)

ചിറയിൻകീഴ്:ശാർക്കര മീനഭരണിക്ക്‌ ഇന്ന് സമാപനം.ശാർക്കര മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച ശാർക്കരയിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ഗതാഗതക്രമീകരണം ശനിയാഴ്ച രാത്രി 11 മണിവരെ തുടരും.

ശാർക്കര ക്ഷേത്രം ചുറ്റിയുള്ള റോഡിൽ പൂർണമായും വാഹനഗതാഗതം നിരോധിച്ചു. ശാർക്കര ക്ഷേത്രത്തിലേക്ക് വലിയകട, അഴൂർ എന്നിവിടങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്ത് പാർക്ക് ചെയ്യണം.

കടയ്ക്കാവൂരിൽനിന്നുവരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ചിറയിൻകീഴ്നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജങ്ഷൻ വഴിയോ, അഴൂർ പാലം, പെരുമാതുറ വഴിയോ പോകണം.

അഴൂർഭാഗത്തുനിന്ന്‌ വലിയകട, ശാർക്കര ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ മഞ്ചാടിമൂട് നിന്ന്‌ തിരിഞ്ഞ് കോളിച്ചിറ, മുടപുരം വഴി ആറ്റിങ്ങൽ പോകേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular