Search
Close this search box.

വെള്ളമില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍; ശസ്ത്രക്രിയകള്‍ മുടങ്ങി

IMG_20230202_140644_(1200_x_628_pixel)

തിരുവനന്തപുരം:   തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വെള്ളം ക്ഷാമം. ഇരുപതോളം ശസ്ത്രക്രിയകൾ ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം വൈകുന്ന അവസ്ഥയാണ് .

ടാങ്കറിൽ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വാർഡിലും വെള്ളക്ഷാമം രൂക്ഷമാണെന്നാണ് അവിടെ കഴിയുന്നവർ പറയുന്നത്. അത്യാവശ്യത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് വാർഡിലുള്ളവരും കൂട്ടിരിപ്പുകാരും പറയുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിത് എന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം. ടാങ്കിൽ രണ്ട് ദിവസമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!