പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് വേലകളി

IMG_20230327_222104_(1200_x_628_pixel)

തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് വേലകളി നടക്കും. വൈകിട്ട് 4.45ന് അങ്കച്ചമയവുമായി അമ്പലപ്പുഴ സംഘമാണ് വേലകളി നടത്തുക.

രാവിലെ  മുതൽ ഉച്ചയ്ക്ക് 1.30 വരെ കിഴക്കേനടയിൽ വേലകളി സദ്യ നടക്കും. ഉച്ചയ്‌ക്ക് 3ന് കിഴക്കേനടയിൽ നിന്ന് വിളംബര ഘോഷയാത്ര തുടങ്ങും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ദീപം തെളിക്കും.

മലവേട വേഷത്തിൽ ചുവപ്പുതുണി തലയിൽ കെട്ടി കഴുത്തിൽ പാശിമാലയണിഞ്ഞ് പരിചയും ചുരികക്കോലവുമേന്തിയാണ് കളിക്കാർ അണിനിരക്കുക. മദ്ദളം,കൊമ്പ്,ഇലത്താളം,വീക്കൻചെണ്ട എന്നിവയുടെ പഞ്ചാരിമേളം വേലകളിക്ക് താളമേകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular