തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

eiK40HL49183

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് നാളെ (25.04.23) തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണംഉണ്ടായിരിക്കുന്നതാണ്.

ശംഖുമുഖം, ഡൊമസ്റ്റിക് എയർപോർട്ട്, ആൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പഞ്ചാപുര, ആർ.ബി.ഐ, ബേക്കറി ജംഗ്ഷൻ, പനവിള, മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ റോഡിലും ബേക്കറി ജംഗ്ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഈ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് പാടില്ല, പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽപറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും അറിയിച്ചു.

അടിയന്തിര സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 112

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular