ബാലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ 17 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

IMG-20230514-WA0081

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ 17 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ബീമാപള്ളി സ്വദേശി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥാപന അധികൃതരില്‍ നിന്നും പീഡനം നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെയും കുട്ടി സ്ഥാപനത്തേക്കുറിച്ച്‌ പരാതി പറഞ്ഞിരുന്നു. ഇന്നലെ കുട്ടി വീട്ടിലേക്ക് വിളിച്ച്‌ ഉടന്‍ ബാലരാമപുരത്തേക്ക് എത്തണമെന്ന് പറഞ്ഞു.

ഒന്നരമണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നീട് പെണ്‍കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചതായി വീട്ടുകാരെ അറിയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular