കാട്ടാക്കട: പൂവച്ചൽ പേഴുംമൂട് ലക്ഷം വീട്ടിലെ മീരാസാഹിബ് (48) മരണപ്പെട്ടു. കുറച്ച് കാലമായി രോഗാവസ്ഥയിലാ യിരുന്നു. പൂർണ്ണമായും രോഗം മാറിയ മീരസാഹിബ് പെട്ടന്ന് ഉണ്ടായ അസുഖത്തെ തുടർന്നു ഇന്നലെ (14/05/23) വട്ടപ്പാറ എസ്. യു. ടി ഹോസ്പിറ്റലിൽ വച്ച് രോഗകാരണത്താൽ മരണപ്പെടുകയായിരുന്നു. ഖബറടക്കം പേഴുംമൂട് കുഴിയംകോൺ മുസ്‌ലിം ജമാഅത് ഖബർ സ്ഥാനിൽ നടന്നു. കുഴിയംകോണം പള്ളിഅംഗണത്തിൽ പൊതുദർശനത്തിന് വച്ച ശേഷം ജനബാഹുല്യത്തോടെ ആയിരുന്നു ഖബറടക്കം. നാട്ടുകാർക്കും, അയൽവാസികൾക്കും, ബന്ധുക്കൾക്കും സഹായവും, പ്രീയവുമായിരുന്ന മീരസാഹിബ്നെ ഒരു നോക്ക് കാണാൻ വളരെയധികം ആളുകളാണ് എത്തിയത്.
