കോട്ടുകാലിൽ സ്ത്രീയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

IMG-20230515-WA0005

തിരുവനന്തപുരം: കോട്ടുകാലിൽ സ്ത്രീയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽപെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീലയെ(65)യാണ് ഞായറാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടത്. മദ്യലഹരിയിലായിരുന്ന മകൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന ബിജു ഈ മാസം 12-നാണ് ജയിൽ മോചിതനായത്.

മൃതദേഹപരിശോധനയ്ക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular