പാറശ്ശാല:യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. പാറശ്ശാല നിയോജകമണ്ഡലത്തിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റീജിയണൽ സെന്ററിൽ ഡെവലപ്മെന്റ് കമ്മിറ്റിയും പി.റ്റി.എ.യും സംയുക്തമായാണ് അഡ്വ. പി. രാമചന്ദ്രൻ മെമ്മോറിയൽ ബ്ലോക്ക് പണികഴിപ്പിച്ചത്.
10 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ പ്രിൻസിപ്പൾ റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഇലക്ട്രിക്കൽ റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.