പാലോട്: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ . സംഭവം വീട്ടുകാർ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ് ദുർഗന്ധം വമിച്ചതിനെ തുടർന്ന്.നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) ആണ് മരിച്ചത്.
തിങ്കളാഴ്ച നന്ദിയോട് പാലുവള്ളി ഗവ. യുപിഎസിൽ അധ്യാപികയായി പ്രവേശിക്കാൻ ഇരിക്കവേയാണ് സംഭവം. ഭർത്താവ് അനൂപ് ഇടുക്കിയിൽ ജോലി സംബന്ധമായി പോയിരുന്നു.
വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പൊതുവേ മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.