വർക്കല: കവിൾ ചൊറിഞ്ഞു ബൈക്ക് യാത്രികന് എഐ ക്യാമറയുടെ ഫൈൻ. ആംബുലൻസ് ഡ്രൈവറായ രാമന്തളി അസീല മൻസിലിൽ സജീദിനാണ് 2,500 രൂപ പിഴ ചുമത്തിയത്.
ഇടതു കൈകൊണ്ട് കവിൾ ചൊറിയുമ്പോൾ, അത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന രീതിയിലാണ് ക്യാമറ ദൃശ്യം നോക്കി ഉദ്യോഗസ്ഥർ പിഴയിട്ടത്.
ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 12.38ന് ആണ് നിയമലംഘനം നടന്നതായി നോട്ടിസിൽ പറയുന്നത്.