Search
Close this search box.

20 രൂപ നിരക്കില്‍ എസി യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ

IMG_20230917_223003_(1200_x_628_pixel)

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എ സി ബസില്‍ യാത്ര ലഭ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ജനതാ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. 20 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്.

കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 7.15ന് സര്‍വീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ് ആദ്യ സര്‍വീസുകള്‍. 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തും.

വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു, പട്ടം (മെഡിക്കല്‍ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!