തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ കാർ വെള്ളയാണി കായലിലേക്ക് പതിച്ചു. കാർ വെള്ളത്തിൽ പൂർണ്ണമായി മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന മുന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലോടെ വെങ്ങാനൂർ വവ്വാമൂല കടവിൽ മൂല ബണ്ട് റോഡിലായിരുന്നു അപകടം. മുട്ടക്കാട് ചിറയിൽ സ്വദേശികളായ അഭിരാം (18), വിനയ് (19), വിച്ചു (18) എന്നിവരാണ് കാറിന്റെ ഡോർ തുറന്ന്നീന്തി രക്ഷപ്പെട്ടത്.
അമിത വേഗതയിൽ എത്തിയ കാർ സമീപ വാസിയായ സുദർശൻ എന്നയാളുടെ സ്കൂട്ടറിനെ ഇടിച്ച ശേഷമാണ് വെള്ളയാണി കായലിൽ പതിച്ചത്