തിരുവനന്തപുരം :കേരളീയത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ‘ടേസ്റ്റ് ഓഫ് കേരള’ ഭക്ഷ്യമേളയില്‍ നവംബര്‍ നാലു മുതല്‍ ആറന്മുള സദ്യ തയ്യാര്‍.
ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ 260 രൂപയ്ക്കാണ്ലഭിക്കുക.