തിരുവനന്തപുരം: ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെി.
വൈകിട്ട് ആറരയോടെയാണ് ടീമുകള്‍ വിമാനമിറങ്ങിയത്. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്ച്ചയാണ് മത്സരം.
ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവാന്‍ ഒരുങ്ങുന്നത്.