Search
Close this search box.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; മകളുടെ പഠനത്തിന് കൊടുത്ത പണം റെജി തിരിച്ചുതന്നില്ല, കാരണങ്ങൾ അക്കമിട്ട് പറഞ്ഞ് പ്രതി

IMG_20231201_211503_(1200_x_628_pixel)

കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്.

കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.

മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല.മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ല.

കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!