തിരുവനന്തപുരം: ജില്ലയിൽ വർക്കല ബീച്ചിൽ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമായി.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴുമീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്