തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ഡബിൾഡക്കർ ഇലക്ട്രിക് ബസുകൾ 18 മുതൽ നിരത്തിലിറങ്ങും.
രണ്ടാമത്തെ ബസ് 16ന് ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്തെത്തും. മേൽ മൂടിയില്ലാത്ത ആദ്യത്തെ ഇലക്ട്രിക് ബസ് നേരത്തെ എത്തിയിരുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷനാണ് ഇവ വാങ്ങി നൽകുന്നത്.
തലസ്ഥാനത്തിന്റെ പൈതൃക ചിത്രങ്ങൾ വശങ്ങളിൽ പതിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഡബിൾഡക്കർ ഇലക്ട്രിക് ബസ് വാങ്ങുന്നത്.റൂട്ടുകളും നിരക്കും സംബന്ധിച്ച തീരുമാനം 16നുണ്ടാകും.