തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും.
പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും. തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള്‍ ആദ്യം നിലവില്‍ വരുന്നത്.
എല്‍എച്ച്ബി നോണ്‍ എസി ചെയര്‍ കാറോടുകൂടിയ ശതാബ്ദി സര്‍വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു.

