തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. പ്രധാനമായും 6 ജില്ലകളിലാണ് ഇന്ന് രാത്രി അതിശക്ത മഴക്ക് സാധ്യത.
ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്ത് മണിവരെയാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

