വര്‍ക്കല :തിരുവമ്പാടിയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു.
തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പാപനാശം തിരുവമ്പാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം.