നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ 

IMG_20240201_205154_(1200_x_628_pixel)

തിരുവനന്തപുരം: നന്ദിയോട് പഞ്ചായത്തിലെ പാണ്ഡ്യൻപാറ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കുണ്ടാട് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ജല അതോറിറ്റി (നെടുമങ്ങാട്) എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നായ കുടിവെള്ളം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ജല അതോറിറ്റിക്കുണ്ടെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചു. പാണ്ഡ്യൻപാറയിൽ പ്രവർത്തിക്കുന്ന വെറ്റിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വരെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ ഈ ലൈനിൽ നിന്നും വീടുകളിലേക്ക് കണക്ഷൻ നൽകാൻ സാങ്കേതിക തടസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാലോട് റെയിഞ്ച് ഓഫീസ് മുതൽ പാണ്ഡ്യൻപാറ വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് പരാതിക്കാരുടെ വീടുകളിൽ പൈപ്പ് കണക്ഷൻ നൽകാൻ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ ഇതിന് പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതി പ്രദേശത്ത് പൊതു ജലവിതരണ സംവിധാനം ഇല്ലെന്ന് ജലഅതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ സമ്മതിച്ചതായി ഉത്തരവിൽ പറയുന്നു. ജലക്ഷാമത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന ആവശ്യം ന്യായമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ പാണ്ഡ്യൻപാറ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular