Search
Close this search box.

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ 57കാരിക്ക് ദാരുണാന്ത്യം

IMG_20240428_121459_(1200_x_628_pixel)

പാറശ്ശാല : റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു.

പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്.

ഞായറാഴ്ച രാവിലെ 8.15-ഓടുകൂടി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു അപകടം.

യാത്രക്കാരെ കയറ്റിയിറക്കിയശേഷം തീവണ്ടി മുന്നോട്ട് നീങ്ങവേ ഇതേ തീവണ്ടിയില്‍ കയറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ തീവണ്ടിയില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!