നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

IMG_20240323_140023_(1200_x_628_pixel)

തിരുവനന്തപുരം:നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയനെ (45) പൊലീസ് പിടികൂടി.

പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.ഇയാളുടെ അറസ്റ്റ് വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി.

അടുത്തിടെ പാൽക്കുളങ്ങരയിൽ റിട്ട.ഡി.ഐ.ജിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതുൾപ്പെടെ 23 കേസുകളിൽ പ്രതിയാണ്.

വഞ്ചിയൂർ,പേട്ട,മെഡിക്കൽ കോളേജ്, മണ്ണന്തല എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.കുറച്ച് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയതുറയിൽ നിന്നാണ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular