സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ല

IMG_20240122_220133_(1200_x_628_pixel)

തിരുവനന്തപുരം :  സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്.

2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, തിരുവനന്തപുരം ജില്ലയിൽ മാത്രം ഗതാഗത നിയമലംഘനത്തിന് 2,47,558 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഗതാഗത നിയമലംഘനത്തിന് മലപ്പുറം, തൃശൂർ ജില്ലകളാണ് തിരുവനന്തപുരത്തിനു തൊട്ടു പിന്നിൽ.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ കേരളത്തിൽ 43,910 റോഡ് അപകടങ്ങളിലായി 4,317 പേരാണ് മരിച്ചത്. 49,307 പേർക്ക് പരുക്കേറ്റു. 2022ൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്–543.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular