തിരുവനന്തപുരം : മഹാരാഷ്ട്ര താനെയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.
കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്സിയില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശിവജീവയ്ക്ക് മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭുകുമാര്‍ നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.