Search
Close this search box.

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം; പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിൽ

IMG_20240422_224105_(1200_x_628_pixel)

തിരുവനന്തപുരം: പാപ്പനംകോട് വാഴവിളയില്‍ അനു കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ കമ്പികൊണ്ട് കുത്തി തുറക്കാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നേമം പോലീസ് അറസ്റ്റുചെയ്തു.

പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി ചന്നാഡിപ്പ സ്വദേശി വിഷ്ണു റോയി (22) ആണ് പിടിയിലായത്.

ഞായറാഴ്ച് വൈകീട്ടാണ് മോഷണ ശ്രമം നടന്നത്. സംഭവസമയത്ത് വീട്ടുകാര്‍ ഒരു മരണത്തിന് പോയിരിക്കുകയായിരുന്നു. മടങ്ങി വന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപൊളിക്കാന്‍ ശ്രമം നടത്തിയതായി കണ്ടു.

ഈ സമയം വീടിന് പുറകുവശത്തുണ്ടായിരുന്ന പ്രതി പുറകിലെ വാതില്‍ പൊളിക്കാന്‍ ശ്രമം നടത്തുന്നതിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മോഷ്ടാവ് മതില്‍ ചാടി ഓടുകയായിരുന്നു.

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങളുമായി പരാതിക്കാരന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടികൂടി കൊണ്ടുവന്ന വിഷ്ണുറോയി അവിടെയുണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞ പരാതിക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!