പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയിൽ തീപിടിച്ചു.
ഡ്രൈവർ കടയ്ക്കാവൂർ തെക്കുംഭാഗം കാട്ടിൽ വീട്ടിൽ കെ.എസ്.അരുൺ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12നു കഴക്കൂട്ടം–തൈക്കാട് ബൈപാസിൽ പോത്തൻകോട് ജംക്ഷനു സമീപത്തായാണ് സംഭവം.
ക്യാബിനിലേക്ക് പിന്നിൽ നിന്നും പുക വരുന്നത് കണ്ടതോടെ ലോറി നിർത്തി അരുൺ പുറത്തിറങ്ങി. ലോറിയിലുണ്ടായിരുന്ന അഗ്നിശമന യന്ത്രം ഉപയോഗിച്ചെങ്കിലും തീ അണയ്ക്കാനായില്ല.
കഴക്കൂട്ടത്തു നിന്നും രണ്ട്അഗ്നിശമന യൂണിറ്റ് എത്തി തീ അണച്ചെങ്കിലും ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം