വർക്കല : ഇടവ റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഇടവ സംസം വീട്ടിൽ നിസാമിന്റെ ഭാര്യ ബേബി സോണിയ(61) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20-ന് ഇടവ റെയിൽവേ ഗേറ്റിനും സ്റ്റേഷനും മധ്യേയായിരുന്നു അപകടം. കുടുംബത്തോടൊപ്പം തീവണ്ടിയിൽ കയറാനായി സോണിയ സ്റ്റേഷനിലേക്ക് നടന്നുവരുമ്പോൾ കൊല്ലം-കന്യാകുമാരി മെമു തീവണ്ടി തട്ടുകയായിരുന്നു.
റെയിൽവേ ഗേറ്റിനും സ്റ്റേഷൻ പ്ലാറ്റ്ഫോമിനും മധ്യേ ട്രാക്കിനോടു ചേർന്നുള്ള ഇടുങ്ങിയ ഭാഗത്തുവെച്ചാണ് തീവണ്ടി തട്ടിയത്.വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.