തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 31.5 ലിറ്റർ ഗോവൻ മദ്യവുമായി ഗുജറാത്ത് സ്വദേശി അറസ്റ്റിൽ.
എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് റാംജി എന്നയാളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീലാൽ എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.