തിരുവനന്തപുരം: ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയിൽ.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാനിഫ ബാബു (37) ആണ് മരിച്ചത്.
ഫുജൈൻ സെന്റ് മേരീസ് സ്കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ട് പെൺകുട്ടികളുണ്ട്.