പള്ളിക്കലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.

IMG_20240901_134732_(1200_x_628_pixel)

തിരുവനന്തപുരം: പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ.

സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്.

ഷിഹാബുദ്ദീൻ എന്ന് പേരുള്ള 45 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയത്. മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തർക്കം നില നിന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നുമാണ് പള്ളിക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!