സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടരവയസ്സുകാരി മരിച്ചു

IMG_20241007_102834_(1200_x_628_pixel)

ബാലരാമപുരം: അമ്മയുടെ സഹോദരിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടരവയസ്സുകാരി മരിച്ചു.

ഉച്ചക്കട തെങ്ങുനട്ടവിള വീട്ടിൽ ബൈജു-സവിത ദമ്പതിമാരുടെ ഏക മകൾ ബി.എസ്.ദീക്ഷിത (രണ്ടര) യാണ് മരിച്ചത്. 29-ന് വൈകീട്ട് അഞ്ചുമണിയോടെ ഉച്ചക്കട-ആട്ടറമൂല റോഡിലായിരുന്നു അപകടം.

സവിതയുടെ ചേച്ചിയും ദീക്ഷിതയും സഞ്ചരിച്ച സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഇരുവരും റോഡിലേക്കു മറിഞ്ഞുവീണു. ഉടൻ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!