തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

IMG_20260428_230245_(1200_x_628_pixel)

തിരുവനന്തപുരം : പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണശാലകളിൽ

ഉൽപാദനം നിർത്തിവയ്ക്കുന്നതിനാലും വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടുവന്ന വാൽവ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടത്തേണ്ടതിനാലും മേയ് 15 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ മേയ് 16 ശനിയാഴ്ച രാവിലെ ആറു മണി വരെ വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപ്പള്ളി, തമ്പാനൂർ, കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകംപള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്, പാളയം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കണ്ണമ്മൂല, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്തൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻമൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമ്മൂല, വഴയില, ഇന്ദിരാ നഗർ എന്നീ വാർഡുകളിൽ പൂർണമായും പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന് വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ട‍ർ അതോറിറ്റി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!