നെയ്യാറ്റിൻകര: കരമന കളിക്കാവിള റോഡിൽ പത്താംകല്ലിന് സമീപം വാഹന പരിശോധനയ്ക്കിടയിൽ എം.ഡി.എം.എ യുമായി ഒരാൾ അറസ്റ്റിൽ.
പോത്തൻകോട് വാവറമ്പലം സ്വദേശിയായ ഷൈജു(40) ആണ് അറസ്റ്റിലായത്. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.ഉദ്ദേശം രണ്ടുലക്ഷം രൂപ വിലവരും
ബാംഗ്ലൂർ സ്വദേശിയായ ഷുക്കൂർ എന്ന ആളുടെ നിർദ്ദേശപ്രകാരം പാറശാലയിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നഎം.ഡി.എം.എയാണ് പിടികൂടിയത്.

