തിരുവനന്തപുരം:ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് 1,72,042 കുട്ടികൾക്ക് വിതരണം ചെയ്തു. 95.7% കുട്ടികളാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായത്.
ജില്ലയിൽ 2139 ബൂത്തുകൾ മുഖേന അഞ്ചുവയസിന് താഴെയുള്ള 1,79,595 കുട്ടികളെയാണ് ലക്ഷ്യം വെച്ചത്.
പോളിയോ ദിനത്തിൽ മരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശീലനം ലഭിച്ച വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകും.

