തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിനിടയിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്.
യുഡിഎഫിലെ വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനാണ് കേസിൽ ഒന്നാംപ്രതി. ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവരും കേസിൽ പ്രതികളാണ്.
യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി. അതേസമയം ഇന്നുണ്ടായ കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

