അങ്കണവാടികളും സ്‌കൂളുകളും സന്ദർശിച്ച് സംസ്ഥാനഭക്ഷ്യ കമ്മീഷൻ

IMG_20260714_211739_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലയിലെ തീരദേശ മേഖലയിലെ വിവിധ അങ്കണവാടികളിലും സ്‌കൂളുകളിലും സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മനും മെമ്പർ സബിതാ ബീഗവും സന്ദർശനം നടത്തി.

അർബൻ – ഒന്ന് ഐസിഡിഎസിന് കീഴിലുള്ള വലിയതുറ, ബീമാപ്പള്ളി, പരുത്തിക്കുഴി സെക്ടറുകളിലെ വിവിധ അങ്കണവാടികളിലും തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വലിയതുറ ഗവ.എൽ.പി.എസ്, ബീമാപ്പള്ളി ഗവ.യു.പി.എസ് എന്നീ സ്‌കൂളുകളിലുമായിരുന്നു സന്ദർശനം.

അങ്കണവാടികളിലെ പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യങ്ങൾ, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് എന്നിവ കമ്മീഷൻ വിലയിരുത്തി. മേഖലയിലെ വനിതാ ശിശുവികസനവകുപ്പിന്റെ പ്രവർത്തനങ്ങളെ കമ്മീഷൻ അഭിനന്ദിച്ചു.

ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി, ജില്ല നൂൺ ഫീഡിംഗ് സൂപ്പർവൈസർ തോമസ്, നൂൺ മീൽ ഓഫീസർ ലാലു മഹേന്ദ്ര, സി.ആർ.ഒ സൗത്ത് റേഷനിംഗ് ഓഫീസ് ജെ.എസ് സിന്ധു, റേഷനിംഗ് ഇൻസ്പെകടർമാരായ പ്രദീപ് കുമാർ, ജിഷ, വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കമ്മീഷനെ അനുഗമിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!