തിരുവനന്തപുരം:കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയർ വിവി രാജേഷ്. 6 മാസം കൗൺസിലിൽ ഹാജരാകുന്നതിനാണ് അവധി നൽകിയിരിക്കുന്നത്.
101 അംഗ കൗൺസിലിൽ 2 സ്വതന്ത്ര കൗൺസിലർമാർ ഉൾപ്പെടെ 51 പേരും അപേക്ഷയെ അംഗീകരിച്ചു എന്നാണ് മേയർ അറിയിച്ചിരിക്കുന്നത്. മേയറും പിന്തുണച്ചു. ഈ സാഹചര്യത്തിലാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കപ്പെട്ടത്. ഇതോടെ അയോഗ്യത ഭീഷണി മറികടന്നിരിക്കുകയാണ് ബിജെപി.
അതേസമയം, സുഗതന് അവധി നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളേന്തി പ്രതിപക്ഷ കൗൺസിൽമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

