തിരുവനന്തപുരം:ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം കൂന്തള്ളൂർ വില്ലേജിൽ വൈദ്യന്റെ മുക്ക് ഭാഗത്തു വാമനപുരം നദിയിൽ ജലനിരപ്പുയർന്നു വീടുകളിലേക്ക് വെള്ളം കയറിയതിനാൽ, അഞ്ചു കുടുംബങ്ങളെ പടനിലം എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
23 പേരെയാണ് പടനിലം എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്. 2 പുരുഷന്മാർ, 13 സ്ത്രീകൾ, 8 കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ക്യാമ്പിൽ ഉള്ളത്.

