തിരുവനന്തപുരം:ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ തലസ്ഥാന സന്ദർശനം എന്നിവ പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയുമായി (ആഗസ്റ്റ് 30, 31) സിറ്റി പോലീസ് വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തി.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ കവടിയാർ – വെള്ളയമ്പലം – മ്യൂസിയം – എൽ.എം.എസ് – സ്റ്റാച്യു – ഓവർബ്രിഡ്ജ് – പഴവങ്ങാടി – കിഴക്കേകോട്ട – വെട്ടിമുറിച്ചകോട്ട – മിത്രാനന്ദപുരം – പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കൽ – കല്ലുമ്മൂട് വരെയുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഘോഷയാത്രയിലെ ഫ്ലോട്ടുകളും കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ പ്രവേശിച്ച് ഘോഷയാത്ര അവസാനിപ്പിക്കണം.
നിശ്ചലദൃശ്യങ്ങൾ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയത്ത് ഈഞ്ചക്കലിൽ നിന്നും മിത്രാനന്ദപുരം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ (ആഗസ്റ്റ് 31) രാവിലെ 5 മണി മുതൽ 9 മണി വരെയും ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം ഭാഗത്തുനിന്ന് ചാക്കയിലേക്കും, ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ – ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം നിരോധിച്ചു.
എം.സി റോഡിൽ നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വലിയ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന്-പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും, ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും പോകേണ്ടതാണ്.
കഴക്കൂട്ടം ഭാഗത്തു നിന്നും കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ കഴക്കൂട്ടം ഫ്ലൈഓവർ-മുക്കോലക്കൽ-കുഴിവിള-ചാക്ക ഫ്ലൈ ഓവർ-ഈഞ്ചക്കൽ-കൊത്തളം-സുഭാഷ് നഗർ-അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ്ലിങ്ക്സ്-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-തൈക്കാട് വഴിയും പോകേണ്ടതാണ്.
പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-ജഗതി-മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം-ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-ഈഞ്ചക്കൽ-ചാക്ക വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസുകൾ അട്ടക്കുളങ്ങര-മണക്കാട് റോഡിലും, അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് യഥാക്രമം സർവ്വീസ് നടത്തേണ്ടതാണ്.
തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ നിർദ്ദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
*നോ പാർക്കിംഗ്*
ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ കല്ലുമ്മൂട് വരെയുള്ള റൂട്ടിലും, വെള്ളയമ്പലം – വഴുതക്കാട് – തൈക്കാട്, റ്റി റ്റി സി – ദേവസ്വം ബോർഡ് – നന്തൻകോട്, ബേക്കറി ജങ്ഷൻ – ആശാൻ സ്ക്വയർ – പി എം ജി , തമ്പാനൂർ – കിള്ളിപ്പാലം – അട്ടക്കുളങ്ങര, ആയുർവേദ കോളേജ് – പാറ്റൂർ റോഡുകളിലും പൂർണ്ണമായും പാർക്കിംഗ് നിരോധിച്ചു.
റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും. അന്നേദിവസം നഗരത്തിൽ പേ ആൻഡ് പാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
*പാർക്കിംഗ് കേന്ദ്രങ്ങൾ*
ടു വീലറുകൾ:
ടാഗോർ തിയേറ്റർ, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, പി എം ജി പി ഡബ്ലിയു ഡി കോമ്പൗണ്ട്, കോർപ്പറേഷൻ ഓഫീസ്.
ഫോർ വീലറുകൾ:
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ഒബ്സർവേറ്ററി ഹിൽസ്, ആർട്സ്/സംസ്കൃത/യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടുകൾ, മോഡൽ സ്കൂൾ, തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ്, എസ് എം വി സ്കൂൾ ഗ്രൗണ്ട് തുടങ്ങിയവ.
പുറത്തുനിന്നു വരുന്ന വാഹനങ്ങൾക്ക്:
കാട്ടാക്കട ഭാഗം: തിരുമല എ എം എച്ച് എസ് എസ്, സെവന്ത്ഡേ സ്കൂൾ, പൂജപ്പുര എൽ ബി എസ്, സെൻട്രൽ ജയിൽ ഗ്രൗണ്ടുകൾ.
നെടുമങ്ങാട് ഭാഗം: വട്ടിയൂർക്കാവ് പോളിടെക്നിക്, ഉദിയന്നൂർ ക്ഷേത്ര ഗ്രൗണ്ട്, സാൽവേഷൻ ആർമി സ്കൂൾ.
തിരുവല്ലം ഭാഗം : മണക്കാട് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് , ഈസ്റ്റ് ഫോർട്ട് സെൻട്രൽ സ്കൂൾ ഗ്രൗണ്ട്
നെയ്യാറ്റിൻകര ഭാഗം : ആറ്റുകാൽ ദേവീ ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, ചാല ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട്, ചാല ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട്, തൈക്കാട് മോഡൽ സ്കൂൾ ഗ്രൗണ്ട്
തൈക്കാട് റ്റി റ്റി സി കോളേജ് ഗ്രൗണ്ട്
ഉള്ളൂർ ഭാഗം : എം ജി കോളേജ് ഗ്രൗണ്ട്
കഴക്കൂട്ടം : കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ഗ്രീൻഫീൽഡ് സ്റ്റേഡിയം.
പ്രത്യേക നിർദ്ദേശങ്ങൾ:
പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്.
എയർപോർട്ട്, തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്. ആംബുലൻസുകളും എമർജൻസി വാഹനങ്ങളും ഘോഷയാത്ര റൂട്ട് ഒഴിവാക്കി സഞ്ചരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0471 2558731, 9497930055.

