തിരുവനന്തപുരം:നേമം മണ്ഡലത്തിലെ മേനിലം – വായനശാല – വണ്ടിത്തടം – പുഞ്ചക്കരി ജംഗ്ഷൻ റോഡിൽ ടാറിങ് പ്രവൃത്തികളും കലിങ്ക് നിർമാണവും നടക്കുന്നതിനാൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പാപ്പൻചാണി വണ്ടിത്തടം ഭാഗത്ത് എസ്.ബി ഹോട്ടലിന് മുന്നിലായി സെപ്റ്റംബർ 23 വരെയാണ് കലിങ്ക് പണികൾ നടക്കുന്നത്. ആയതിനാൽ ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

