പത്ത് വയസുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

IMG_20260904_132411_(1200_x_628_pixel)

വെഞ്ഞാറമൂട്: പത്ത് വയസുകാരിയായ മദ്രസ വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

കന്യാകുളങ്ങര സ്വദേശിയായ നജീമാണ് (52) വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.പ്രതിയിൽ നിന്നുള്ള പീഡനം ഭയന്ന് കുട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കന്യാകുളങ്ങരയിലെ മദ്രസയിൽ പോകാൻ വിസമ്മതിച്ചിരുന്നു.

നിർബന്ധിച്ച് മദ്രസയിലേക്ക് അയച്ച രക്ഷിതാക്കളോട് കരഞ്ഞുകൊണ്ട് കുട്ടി,അദ്ധ്യാപകൻ പീഡിപ്പിക്കാറുള്ള വിവരം വെളിപ്പെടുത്തുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!